ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും, യുഎസില്‍ ആണും പെണ്ണും മതിയെന്ന് ഡൊണാള്‍ഡ് ട്രംപ്!

MTV News 0
Share:
MTV News Kerala

ആണും പെണ്ണും എന്ന രണ്ട് വിഭാഗം മാത്രമേ യുഎസില്‍ ഉണ്ടാവുകയുള്ളു എന്ന് വ്യക്തമാക്കി യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിനൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഭ്രാന്ത് അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഫിനിക്‌സില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീയും പുരുഷനും എന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് യുഎസ് സര്‍ക്കാരിന്റെ ഔദ്യോഗിക നയമായിരിക്കുമെന്ന് പറഞ്ഞ ട്രംപ് സൈന്യം സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ ഒഴിവാക്കുമെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളില്‍ ഒപ്പിടുമെന്നും അറിയിച്ചിട്ടുണ്ട്. മാത്രമല്ല കുട്ടികളുടെ ചേലാകര്‍മത്തിനെതിരെയും ട്രംപ് സംസാരിച്ചു. ഇത് അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും ട്രംപ് യുവാക്കളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

നിയുക്ത പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളടക്കം ഉയരാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. ഇതിനെതിരെ ചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. യുഎസ് മണ്ണിലെ ക്രിമിനല്‍ ശൃംഖല തകര്‍ക്കും, മിഡില്‍ ഈസ്റ്റ് അരാജകത്വം അവസാനിപ്പിക്കും, യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളും ട്രംപ് പറഞ്ഞിട്ടുണ്ട്.

Share:
MTV News Keralaആണും പെണ്ണും എന്ന രണ്ട് വിഭാഗം മാത്രമേ യുഎസില്‍ ഉണ്ടാവുകയുള്ളു എന്ന് വ്യക്തമാക്കി യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിനൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഭ്രാന്ത് അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഫിനിക്‌സില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീയും പുരുഷനും എന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് യുഎസ് സര്‍ക്കാരിന്റെ ഔദ്യോഗിക നയമായിരിക്കുമെന്ന് പറഞ്ഞ ട്രംപ് സൈന്യം സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ ഒഴിവാക്കുമെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളില്‍ ഒപ്പിടുമെന്നും അറിയിച്ചിട്ടുണ്ട്....ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും, യുഎസില്‍ ആണും പെണ്ണും മതിയെന്ന് ഡൊണാള്‍ഡ് ട്രംപ്!