ഡല്‍ഹി കലാപക്കേസ്; ജാമ്യം ലഭിച്ച ഉമര്‍ ഖാലിദ് ജയിലില്‍ നിന്ന് പുറത്തിറങ്ങി

MTV News 0
Share:
MTV News Kerala

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജാമ്യം ലഭിച്ച ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ജനുവരി മൂന്ന് വരെയാണ് ഉമറിന് ജാമ്യം.

കഴിഞ്ഞയാഴ്ചയായിരുന്നു ഡല്‍ഹി കോടതി ഉമറിന് ജാമ്യം അനുവദിച്ചത്. പത്ത് ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും ഏഴ് ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുനദിച്ചത്. 20000 രൂപയുടെ ആള്‍ ജാമ്യവും കര്‍ശന ഉപാധികളും കോടതി മുന്നോട്ടുവെച്ചു. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ കാണാവൂ,വീട്ടില്‍ തന്നെയോ, വിവാഹച്ചടങ്ങ് നടക്കുന്ന സ്ഥലത്തോ മാത്രമേ പോകാവൂ,സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്നിവയായിരുന്നു ഉപാധികള്‍.

ഡല്‍ഹി കലാപക്കസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയായിരുന്നു ഉമര്‍ ഖാലിദിനെ ജയിലില്‍ അടച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയതിന് പിന്നാലെയാണ് ഉമര്‍ ഖാലിദിനെതിരെ കലാപ ഗൂഢാലോചനയ്ക്ക് കേസെടുക്കുന്നത്. 2020 മുതല്‍ ഉമര്‍ ഖാലിദ് ജയിലിലാണ്. ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തിയിരുന്നു.