ഡിസിസി ട്രഷററുടെ മരണം; അസ്വാഭാവിക മരണത്തിന് കേസ്, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
കല്‍പ്പറ്റ: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററുടെ മരണത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ബത്തേരി പൊലീസാണ് കേസെടുത്തത്. അതേസമയം മരണം അന്വേഷിക്കാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം പൊലീസ് രൂപീകരിച്ചു. സുൽത്താൻ ബത്തേരി ഡിവെെഎസ്പിക്കാണ് അന്വേഷണ ചുമതല. ബത്തേരി സിഐ, ബത്തേരി എസ്ഐ എന്നിവർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. ആദ്യഘട്ടത്തിൽ സംഘം എൻ എം വിജയൻ്റെ മൊബൈൽ ഫോൺ കണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുക. കഴിഞ്ഞ ദിവസം റിപ്പോർട്ടർ പുറത്തു വിട്ട ഉടമ്പടി രേഖയിൽ ഒപ്പു വച്ചവരുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും
അതിനിടെ മരണവുമായി ബന്ധപ്പെട്ട് ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തി. നിയമനത്തിന് കോടിക്കണക്കിന് രൂപ വാങ്ങിയ എം എല്‍ എ രാജി വെക്കണമെന്ന് വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് റിപ്പോര്‍ട്ടറിലൂടെ പ്രതികരിച്ചു.
ഐ സി ബാലകൃഷ്ണന്‍ തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. മരണത്തില്‍ കെപിസിസി നേതൃത്വം അടക്കം പ്രതികളാണ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കെപിസിസി നേതൃത്വത്തിനെതിരെയും ഐസി ബാലകൃഷ്ണന്‍ എം എല്‍ എ ക്കെതിരെയും കേസെടുക്കണം. പൊലീസ് സമഗ്രാന്വേഷണം നടത്തണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബാങ്കുകളില്‍ വലിയ കൊള്ള നടക്കുന്നുവെന്നും റഫീഖ് പ്രതികരിച്ചു. തിങ്കളാഴ്ച എംഎല്‍എ ഓഫീസിലേക്ക് സിപിഐഎം പ്രതിഷേധ മാര്‍ച്ച് നടത്തും.
കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ഇതിന്റെ ഉടമ്പടി രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. നിയമനം ലഭിക്കാതായതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എം വിജയന്‍ കെപിസിസി അധ്യക്ഷന് കത്തയച്ചിരുന്നു. ഇതിലടക്കം സമഗ്ര അന്വേഷണം വേണമെന്നും സിപിഐഎമ്മിന്റെ ആവശ്യം.
© Copyright - MTV News Kerala 2021
View Comments (0)