
കൊടിയത്തൂർ: തിരുച്ചിറപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ എൻ.കെ സുഹൈറിനെ കൊടിയത്തൂർ സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ അനുമോദിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ശുഹൈബ് കൊച്ചുമോൻ ഉപഹാരം നൽകി.
സെന്റർ രക്ഷാധികാരി ടി.ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സലാം എള്ളങ്ങൽ, ജനറൽ സെക്രട്ടരി ഇ.എ ജബ്ബാർ, കെ.ടി മൻസൂർ, ടി.കെ അബൂബക്കർ മാസ്റ്റർ, കെ.ടി ഷാബുസ് അഹമ്മദ്, ഇ കുഞ്ഞിമായിൻ, എം.എ അബ്ദുറഹ്മാൻ മാസ്റ്റർ, മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി, ഇ മോയിൻ, നൗഫൽ പുതുക്കുടി, പി.എം നാസർ, അബ്ദുസമദ് കണ്ണാട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
കോട്ടമ്മൽ അബ്ദുൽ കരീം, സി മുഹമ്മദ് ഉണ്ണിമാൻ, സി മൻസൂർ, കെ.സി സിദാൻ അസ്ലം, കോട്ടമ്മൽ ഹാഫിസ് ഹുസൈൻ, അബ്ദുറഹ്മാൻ പുതിയോട്ടിൽ നേതൃത്വം നൽകി.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)