തകരാര്‍; വഴിയില്‍ കുടുങ്ങി വന്ദേഭാരത്

MTV News 0
Share:
MTV News Kerala

ഷൊര്‍ണൂരിന് സമീപം വഴിയില്‍ കുടുങ്ങി വന്ദേഭാരത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വന്ദേഭാരത് വഴിയില്‍ കുടുങ്ങിയത്. ബാറ്ററി സംബന്ധിച്ച പ്രശ്‌നമാണ് കാരണമെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് അപ്രതീക്ഷിതമായി ഉണ്ടായ തകരാറ് മൂലം മറ്റ് ട്രെയിനിലെ യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. എത്ര സമയത്തിനുള്ളില്‍ ട്രെയിന്റെ തകരാറ് പരിഹരിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാങ്കേതിക തകരാര്‍ പരിഹരിക്കാനാകാത്തിനാല്‍ മറ്റൊരു ട്രെയിനിന്റെ എഞ്ചിന്‍ ഉപയോഗിച്ച് വന്ദേഭാരത് ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ എത്തിക്കുമെന്നാണ് ഒടുവില്‍ റെയില്‍വേ അറിയിച്ചിരിക്കുന്നത്.