തലയ്ക്ക് ക്ഷതം, ആന്തരിക രക്തസ്രാവം; ഭാര്യ വീട്ടിലെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം കൊലപാതകം

MTV News 0
Share:
MTV News Kerala

ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.ഭാരമുള്ള വസ്തുകൊണ്ട് വിഷ്ണുവിന് തലയ്ക്ക് അടിയേറ്റിരുന്നു. ഇതേ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. മര്‍ദനത്തെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ചു എന്നായിരുന്നു ആദ്യത്തെ നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വിഷ്ണുവിന്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവത്തില്‍ വിഷ്ണുവിന്റെ ഭാര്യ ആതിര ഉള്‍പ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Share:
MTV News Keralaആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.ഭാരമുള്ള വസ്തുകൊണ്ട് വിഷ്ണുവിന് തലയ്ക്ക് അടിയേറ്റിരുന്നു. ഇതേ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. മര്‍ദനത്തെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ചു എന്നായിരുന്നു ആദ്യത്തെ നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വിഷ്ണുവിന്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവത്തില്‍ വിഷ്ണുവിന്റെ ഭാര്യ ആതിര ഉള്‍പ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍...തലയ്ക്ക് ക്ഷതം, ആന്തരിക രക്തസ്രാവം; ഭാര്യ വീട്ടിലെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം കൊലപാതകം