Homeകേരളംകോഴിക്കോട്താമരശ്ശേരി പരപ്പൻ പൊയിലിലെ വീട്ടിൽ പൊലീസിൻ്റെ പരിശോധന; കണ്ടെത്തിയത് എംഡിഎംഎ, മുഹമ്മദ് ഷഹദിന് വേണ്ടി തെരച്ചിൽ

താമരശ്ശേരി പരപ്പൻ പൊയിലിലെ വീട്ടിൽ പൊലീസിൻ്റെ പരിശോധന; കണ്ടെത്തിയത് എംഡിഎംഎ, മുഹമ്മദ് ഷഹദിന് വേണ്ടി തെരച്ചിൽ
കോഴിക്കോട്: താമരശ്ശേരിയിൽ വീണ്ടും എംഡിഎംഎ പിടികൂടി. താമരശ്ശേരി പരപ്പൻ പൊയിലിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 50 ഗ്രാം എംഡിഎംഎ പിടികൂടിയത്. പരപ്പൻ പൊയിൽ ചുണ്ടയിൽ മുഹമ്മദ് ഷഹദിൻ്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇയാൾ ഒളിവിലാണ്. മുഹമ്മദ് ഷഹദിനെ പിടികൂടാനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)