തൃപ്പൂണിത്തുറ ആന എഴുന്നള്ളിപ്പ്: ഹൈക്കോടതിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച്
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സുരക്ഷാ കാരണമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത് എന്ന് മനസ്സിലാക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു.
മതത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാനാകില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കലക്ടര്‍ റിപ്പോർട്ട് സമർപ്പിച്ചു. ആനകള്‍ തമ്മില്‍ അകലം പാലിച്ചില്ലന്ന് കോടതി നിരീക്ഷിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)