
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകൻ പ്രജിത്ത് (17)നെയാണ് വൈകീട്ട് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. എസ്എഫ്‌ഐ ചാത്തൻങ്കോട്ടുനട യുണിറ്റ് കമ്മിറ്റി അംഗമാണ് പ്രജിത്ത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)