ദക്ഷിണകൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി, തീപിടിച്ചു; 28 പേർക്ക് ദാരുണാന്ത്യം

MTV News 0
Share:
MTV News Kerala

സിയോൾ: ദക്ഷിണകൊറിയയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയതാണ് അപകടത്തിന് കാരണം. ജീവനക്കാരുൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണകൊറിയയിൽ മുവാൻ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ ശേഷം മതിലിൽ ഇടിക്കുകയായിരുന്നു. ബാങ്കോക്കിൽ നിന്നും മടങ്ങുകയായിരുന്ന ജെജു എയർവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ പിൻഭാ​ഗത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ലാൻഡിങ്ങിനിടെ പക്ഷിയെ ഇടിച്ചതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തിൻ്റെ ക്യാമറ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറുന്നതും പിന്നാലെ മതിലിൽ ഇടിച്ച് തീഗോളമാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്