ദേശീയ ​ഗെയിംസ്; ട്രിപ്പിൾ ജമ്പിൽ ഡബിൾ മെഡൽ നേടി കേരളം

MTV News 0
Share:
MTV News Kerala

38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ട്രിപ്പിൾ ജമ്പിൽ ഇരട്ട മെഡൽ. നിലവിലെ ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവായ എൻ വി ഷീന ഇത്തവണ വെള്ളി നേടിയപ്പോൾ സാന്ദ്രാ ബാബു കേരളത്തിനായി വെങ്കലം നേടി.

13.19 മീറ്റർ ചാടിയാണ്‌ ഷീന വെള്ളി മെഡൽ സ്വന്തമാക്കിയത്. സാന്ദ്രാ ബാബു 13.12 മീറ്ററും ചാടി. പഞ്ചാബിന്റെ നീഹാരിക വസിഷ്ഠാണ് ട്രിപ്പിൾ ജമ്പിൽ സ്വർണ മെഡൽ സ്വന്തമാക്കിയത്. 13.37 മീറ്ററാണ് നീഹാരിക മറികടന്നത്.

അതേസമയം, സാന്ദ്രാ ബാബു വനിതകളുടെ ലോങ്ജമ്പിൽ വെള്ളി നേടി. നിലവിൽ 12 സ്വർണവും 12 വെള്ളിയും 19 വെങ്കലങ്ങളുമായി 43 മെഡലുകളാണ്‌ ഗെയിംസിലെ കേരളത്തിന്റെ സമ്പാദ്യം.

ഇന്ന് ദേശീയ ​ഗെയിംസിൽ പോൾവാൾട്ടിൽ ദേവ് മീന ന്ഷണൽ റെക്കോർഡ് നേടി. 5.32 മീറ്റർ മറികടന്നാണ് ദേവ് റെക്കോർഡ് സ്വന്തമാക്കിയത്. 5.31 മീറ്റർ എന്ന ശിവ സുബ്രഹ്മണ്യത്തിന്റെ റെക്കോർഡാണ് ദേവ് മറികടന്നത്.