
ദേശീയ ഗെയിംസില്‍ കേരളത്തിന്റെ അഭിമാനമുയര്‍ത്തി സജന് പ്രകാശ്. നീന്തലില്‍ ഇരട്ടമെഡലാണ് സജന് സ്വന്തമാക്കിയത്. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ എന്നിവയില്‍ സജന് പ്രകാശ് വെങ്കലം നേടി.
ഒരു മിനിറ്റ് 53.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സജന് വെങ്കലം സ്വന്തമാക്കിയത്. കര്‍ണാടകയുടെ ശ്രീഹരി നടരാജൻ സ്വര്‍ണം നേടിയപ്പോൾ കര്‍ണാടകയുടെ തന്നെ ഹരീഷ് വെള്ളി സ്വന്തമാക്കി. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ തമിഴ്നാടിന്റെ രോഹിത് ബെനഡിക്ടൺ സ്വര്‍ണം നേടി. മഹാരാഷ്ട്രയുടെ ആംബ്രെ മിഹറിനാണ് വെള്ളി.
ദേശീയ ഗെയിംസ് ചരിത്രത്തില്‍ കേരളത്തിന് വേണ്ടി ഏറ്റവും അധികം മെഡല്‍ സ്വന്തമാക്കിയ താരമാണ് സജന്. ദേശീയ ഗെയിംസില്‍ 26 മെഡലാണ് 31കാരനായ സജന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം ലോക പൊലീസ് മീറ്റില്‍ 10 ഇനങ്ങളില്‍ സ്വര്‍ണം നേടി. 2016 റിയോ ഒളിംപിക്സിലും 2020 ടോക്കിയോ ഒളിംപിക്സിലും പങ്കെടുത്ത സജനാണ് തുടര്‍ച്ചയായി രണ്ട് ഒളിംപിക്സില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം. കേരള പൊലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാണ് സജന്.
© Copyright - MTV News Kerala 2021
View Comments (0)