ഹൈദരാബാദ്: നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ചിക്കട്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ.
ഡിസംബർ നാലിന് പുഷ്പ 2-ൻ്റെ ബെനിഫിറ്റ് ഷോയ്ക്കിടെ സന്ധ്യ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിലായിരുന്നു അല്ലു അർജുനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തത്. ഹൈദരാബാദിലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ മാസമാണ് അല്ലു അർജുൻ ജാമ്യം ലഭിക്കാൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അപകടത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും പൊലീസിൻ്റെ അനുമതിയോടെയാണ് ബെനിഫിറ്റ് ഷോ കാണാൻ എത്തിയതെന്നുമാണ് നടൻ്റെ വാദം. കേസിൽ അല്ലു അർജുൻ ഉൾപ്പടെ 17 പ്രതികളാണുള്ളത്.
© Copyright - MTV News Kerala 2021
View Comments (0)