ന്യൂ ഇയർ ആശംസ പറഞ്ഞില്ല; തൃശ്ശൂരിൽ യുവാവിനെ കുത്തിവീഴ്ത്തി

MTV News 0
Share:
MTV News Kerala

തൃശ്ശൂർ: ന്യൂഇയർ ആശംസ പറയാത്തതിനെ തുടർന്ന് യുവാവിനെ കുത്തിവീഴ്ത്തി. തൃശ്ശൂർ മുള്ളൂർക്കരയിലാണ് സംഭവം. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. സുഹൈബിന്റെ ദേഹത്താകെ ഇരുപത്തിനാല് കുത്തേറ്റ പാടുകളാണ് ഉളളത്. യുവാവ് ഇപ്പോൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഷാഫി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതു. ഇയാൾ കഞ്ചാവ് കേസിലെ പ്രതിയാണെന്നും കാപ്പ ചുമത്തപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഷാഫിയൊപ്പം ബസ് സ്റ്റോപ്പിൽ ഇരുന്നവർക്ക് സുഹൈബ് ആശംസ പറഞ്ഞിരുന്നു. ഷാഫിയോടൊഴികെ മറ്റെല്ലാവരെയും ന്യൂ ഇയർ ആശംസ സുഹൈബ് പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് ഷാഫി സുഹൈബിനെ ആക്രമിച്ചതെന്നാണ് വിവരം.