പന്ത്രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിനികളായ രണ്ട് സ്ത്രീകൾ പോലീസിന്റെ പിടിയിൽ.

MTV News 0
Share:
MTV News Kerala

കോഴിക്കോട്: പന്ത്രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിനികളായ രണ്ട് സ്ത്രീകൾ പോലീസിന്റെ പിടിയിൽ.
വെസ്റ്റ് ബംഗാൾ സ്വദേശിനികളായ ഫാത്തിമ ഖാത്തൂൻ (32 ) റീജിന ( 28)എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫും കോഴിക്കോട് ടൗൺ പോലീസിൻ്റെയും നേതൃത്വത്തിൽ
റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ്
കഞ്ചാവ് പിടികൂടിയത്.
വെസ്റ്റ് ബംഗാളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കോഴിക്കോട്ടെത്തിച്ച്
ആവശ്യക്കാർക്ക് കൈമാറുന്ന സംഘത്തിൻ്റെ ഇടനിലക്കാരായി പ്രവർത്തിക്കുന്നവരാണ് പിടിയിലായ രണ്ട് സ്ത്രീകളും എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
ഇന്ന് രാവിലെ വിവേക് എക്സ്പ്രസിൽ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്ക് വരുമ്പോഴാണ്
ഇരുവരെയും പിടികൂടിയത്.
പെട്ടികളിൽ പാക്കറ്റുകൾ ആക്കി വെച്ച നിലയിലായിരുന്നു പിടികൂടിയ കഞ്ചാവ്.കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷമേ കൃത്യമായ വിവരം പുറത്ത് പറയാൻ സാധിക്കുകയുള്ളൂ
വെന്നാണ് പോലീസ് നൽകുന്ന വിവരം.
ഓണത്തോടനുബന്ധിച്ച് വ്യാപകമായി ലഹരി വില്പനനടത്തുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ
ടി നാരായണൻ്റെ നേതൃത്വത്തിൽ
വിവിധ പോലീസ് സ്റ്റേഷനുകളുടെ കീഴിലുള്ള സ്ഥലങ്ങളിൽ പരിശോധനകൾ ഊർജ്ജിതമാക്കിയിരുന്നു.അതിനിടയിലാണ് ഡാൻസാഫിന്റെയും ടൗൺ പോലീസിന്റെയും നേതൃത്വത്തിൽ
ഇത്രയേറെ കഞ്ചാവ് പിടികൂടിയത്.
വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കും.
ടൗൺ പോലീസ് ഇൻസ്പെക്ടർ
പി ജിതേഷ്,ഡാൻസാഫ് എസ് ഐ മനോജ് എടയേടത്ത്,ടൗൺ എസ്ഐ മാരായ കെ മുരളീധരൻ, മുഹമ്മദ് ഷബീർ,ഡാൻസാഫ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഖിലേഷ് ,അനീഷ് മൂസാൻ വീട്, ജിനേഷ് ചൂലൂർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീശാന്ത്, ഷിനോജ്, അഭിജിത്ത്,ലതീഷ്, മഷൂർ, ദിനീഷ്, അതുൽ, സരുൺ,ടൗൺസ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനിൽകുമാർ, ശ്രീജിത്ത്, രാകേഷ്, അഗ്രേഷ്, രഞ്ജിത്ത്, വനിത സിവിൽ പോലീസ് ഓഫീസർമാരായ വന്ദന, ആർ സുബിജ
തുടങ്ങിയവർ പ്രതികളെ പിടികൂടുന്നതിന് നേതൃത്വം നൽകി.

Share:
MTV News Keralaകോഴിക്കോട്: പന്ത്രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിനികളായ രണ്ട് സ്ത്രീകൾ പോലീസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശിനികളായ ഫാത്തിമ ഖാത്തൂൻ (32 ) റീജിന ( 28)എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫും കോഴിക്കോട് ടൗൺ പോലീസിൻ്റെയും നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വെസ്റ്റ് ബംഗാളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കോഴിക്കോട്ടെത്തിച്ച് ആവശ്യക്കാർക്ക് കൈമാറുന്ന സംഘത്തിൻ്റെ ഇടനിലക്കാരായി പ്രവർത്തിക്കുന്നവരാണ് പിടിയിലായ രണ്ട് സ്ത്രീകളും എന്നാണ് പോലീസ്...പന്ത്രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിനികളായ രണ്ട് സ്ത്രീകൾ പോലീസിന്റെ പിടിയിൽ.