‘പറയുന്ന കാര്യം സത്യസന്ധമായിരിക്കണം’; ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ഉമര്‍ ഫൈസി മുക്കം

MTV News 0
Share:

ഇ കെ വിഭാഗം സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പരാമര്‍ശത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയായ അധിക്ഷേപം ശരിയായില്ല. പറയുന്ന കാര്യം സത്യസന്ധമായിരിക്കണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

 

മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയായിരുന്നു ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പരാമര്‍ശം. പലര്‍ക്കും ഭാര്യക്ക് പുറമെ വൈഫ് ഇന്‍ ചാര്‍ജുമാരുണ്ടെന്ന് അദ്ദേഹം അധിക്ഷേപിച്ചു. ഇത്തരക്കാരാണ് ബഹു ഭാര്യാത്വം എതിര്‍ക്കുന്നതെന്നും ബഹാവുദ്ദീന്‍ നദ്വി പറഞ്ഞു.

വൈഫ് ഇന്‍ ചാര്‍ജ് പേര് പുറത്ത് പറയില്ലെന്ന് മാത്രം. വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാകില്ല. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കേന്ദ്ര മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം ഇതുണ്ടാകും. ഇവര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം അധിക്ഷേപിച്ചു. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വി സിയാണ് ഡോ. ബഹാവുദ്ദീന്‍ നദ്വി.

Share:
ഇ കെ വിഭാഗം സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പരാമര്‍ശത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയായ അധിക്ഷേപം ശരിയായില്ല. പറയുന്ന കാര്യം സത്യസന്ധമായിരിക്കണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.   മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയായിരുന്നു ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പരാമര്‍ശം. പലര്‍ക്കും ഭാര്യക്ക് പുറമെ വൈഫ് ഇന്‍ ചാര്‍ജുമാരുണ്ടെന്ന് അദ്ദേഹം അധിക്ഷേപിച്ചു. ഇത്തരക്കാരാണ് ബഹു ഭാര്യാത്വം എതിര്‍ക്കുന്നതെന്നും ബഹാവുദ്ദീന്‍ നദ്വി പറഞ്ഞു....‘പറയുന്ന കാര്യം സത്യസന്ധമായിരിക്കണം’; ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ഉമര്‍ ഫൈസി മുക്കം