പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ആനയിടഞ്ഞു; കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം

MTV News 0
Share:
MTV News Kerala

പാലക്കാട്: കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. ഇന്ന് രാത്രി 10.45 ഓടെയായിരുന്നു സംഭവം. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഗുരുതരാവസ്ഥയിൽ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടഞ്ഞ ആന ഒട്ടേറെ വാഹനങ്ങളും തകർത്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാനായത്.