പുതിയ മാറ്റങ്ങളുടെ ചർച്ചയ്ക്ക് തുടക്കം; എല്ലാം പോസിറ്റീവ് എന്ന് കെ റെയിൽ എം ഡി

MTV News 0
Share:
MTV News Kerala

കൊച്ചി: സിൽവർ ലൈൻ പദ്ധതിയ്ക്ക് വീണ്ടും ജീവൻ വെയ്ക്കുന്നു. പദ്ധതിയുടെ പ്രാഥമിക ചർച്ച അല്പസമയം മുൻപ് പൂർത്തിയായി. അര മണിക്കൂറോളം നീണ്ട ചർച്ചയിൽ പ്രാഥമിക കാര്യങ്ങൾ മാത്രമായിരുന്നു സംസാരിച്ചത് എന്ന് പറഞ്ഞ കെ റെയിൽ എംഡി അജിത് കുമാർ എല്ലാം പോസിറ്റീവ് ആയിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ റെയിൽവേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായിട്ടായിരുന്നു ചർച്ച.

ഇനിയും കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് എംഡിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. കെ റെയിൽ സമർപ്പിച്ച ഡിപിആറുമായി ബന്ധപ്പെട്ട് റെയിൽവെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിലെ തുടർചർച്ചകളാണ് ഇനി ഇരുവിഭാഗവും തമ്മിൽ നടക്കേണ്ടത്. ഇന്ത്യൻ റെയിൽവെയുടെ മറ്റ് ട്രെയിനുകൾ ഓടുന്ന രീതിയിൽ കൂടി പാത വേണമെന്നായിരുന്നു കേന്ദ്രസർക്കാർ നിർദേശം. ഇതും കൂടി കണക്കിലെടുത്ത് ഡിപിആറിൽ മാറ്റമുണ്ടായേക്കുമെന്നും സൂചനകളുണ്ട്.അങ്ങനെയങ്കിൽ സിൽവർ ലൈനും ഇന്ത്യൻ റെയിൽവേയും തമ്മിൽ എന്ത് വ്യസ്ത്യസമാണുള്ളത് എന്നാണ് ഉയർന്നുകേൾക്കപ്പെടുന്ന മറ്റൊരു ചോദ്യം.

സ്റ്റാൻഡേർഡ് ഗേജ് പാതയാണ് സിൽവർ ലൈൻ ഡിപിആർ വിഭാവനം ചെയ്യുന്നത്. എന്നാൽ റെയിൽവെയുടെ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ പാത ബ്രോഡ്‌ഗേജ് ആക്കേണ്ടിവരും.