പുലർച്ചെ രണ്ട് മണിക്ക് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു; കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ അപകടം

MTV News 0
Share:
MTV News Kerala

പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആര്യമ്പാവ് അരിയൂർ പാലത്തിന് സമീപമായിരുന്നു അപകടം. കോഴിക്കോട് സ്വദേശികളായ മഹേഷ്, ജയരാജ് എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് നിന്നും കോഴിക്കോട്ടേക്കാണ് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.