
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലുംപെട്ട് മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസ്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ അല്ലു എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു രേവതി എന്ന 35കാരി മരിച്ചത്. നേരത്തേ തിയറ്റർ മാനേജർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അല്ലു അർജുനേയും കേസിൽ പ്രതി ചേർത്തത്.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. പുഷ്പ 2 പ്രീമിയർ ഷോ കാണാൻ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അർജുൻ സന്ധ്യ തിയറ്ററിൽ എത്തുകയായിരുന്നു. അല്ലു അടക്കമുള്ളവർ തിയറ്റർ സന്ദർശിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ലെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. അഭിനേതാക്കൾക്ക് പ്രവേശിക്കാനും തിരികെ പോകാനും പ്രത്യേക പ്രവേശന വാതിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)