പെരുനാട് കൊലപാതകം: റാന്നി പെരുനാട് നാളെ പ്രാദേശിക ഹർത്താൽ; ജിതിൻ്റെ സംസ്കാരം നാളെ

MTV News 0
Share:
MTV News Kerala

പത്തനംതിട്ട റാന്നി പെരുനാട്ടില്‍ നാളെ സി പി ഐ എം പ്രാദേശിക ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പെരുനാട്ടെ സി ഐ ടി യു പ്രവര്‍ത്തകൻ ജിതിൻ ഷാജിയെ അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ചാണിത്. രാവിലെ 6 മുതല്‍ ഉച്ചക്ക് 2 മണിവരെയാണ് ഹര്‍ത്താല്‍. നാളെയാണ് ജിതിന്റെ സംസ്‌കാരം നടക്കുന്നത്. പത്തനംതിട്ട പെരുനാട്ടിൽ കൊല്ലപ്പെട്ട സിഐടിയു -ഡിവൈഎഫ്ഐ പ്രവർത്തകൻ ജിതിൻ്റെ സംസ്കാരം നാളെ നടക്കും. നിലവിൽ മൃതദേഹം കോന്നി മെഡിക്കൽ കോളേജിന്റെ മോർച്ചറിയിൽയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഘപരിവാറുകാരാണ് അരുംകൊല നടത്തിയത്. കൊലയാളി സംഘത്തിലെ മുഴുവൻ പ്രതികളെയും ഇന്നലെ പൊലീസ് അഴിക്കുള്ളിൽ ആക്കിയിരുന്നു. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഉടൻ സമർപ്പിക്കും.

കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ ഇന്നലെ ആയുധങ്ങൾ സഹിതം പൊലീസ് പിടികൂടിയിരുന്നു. നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കൊപ്പം
കൂട്ടുപ്രതികളും പിടിയിലായിരുന്നു.

ജിതിനെ കുത്തിയത് ബിജെപി പ്രവർത്തകൻ വിഷ്ണു എന്ന് ദൃക്സാക്ഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാറിൽ നിന്ന് വടിവാളെടുത്തപ്പോൾ മൂന്നുപേർ ജിതിനെ പിടിച്ചു നിർത്തിക്കൊടുത്തുവെന്ന് ദൃക്സാക്ഷി പറഞ്ഞു. അക്രമി സംഘത്തിനും പരുക്കുണ്ടെന്ന് ജിതിൻ്റെ സുഹൃത്തും ഡിവൈഎഫ്ഐ പ്രവർത്തകനുമായ സുഹൃത്ത് പറഞ്ഞു.