പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ശ്മശാനം നിര്‍മ്മിക്കുന്നതിന് 2.27 കോടി രൂപയുടെ അനുമതി
പെരുമണ്ണ: പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കുന്നതിന് 2.27 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കിഫ്ബി മുഖേനയാണ് ഈ പദ്ധതിക്കുള്ള തുക അനുവദിച്ചിട്ടുള്ളത്.
പെരുമണ്ണ ഗ്രാമപഞ്ചായത്തിന്‍റെ അധീനതയിൽ പാറമ്മലിലുള്ള 50 സെന്‍റ് സ്ഥലത്ത് നിലവിലുള്ള ശ്മശാനം ആധുനിക സംവിധാനങ്ങളോടെ നവീകരിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുന്നത്. വിശദ പദ്ധതി രേഖ തയ്യാറാക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായി ഗ്രാമപഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി 6 ലക്ഷം രൂപ ചെലവഴിക്കുകയും പദ്ധതി കിഫ്ബിയില്‍ സമര്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തുക അനുവദിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത്, വാര്‍ഡ് മെമ്പര്‍ പി ആരിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിര്‍മ്മാണ ഏജന്‍സിയായ ഇംപാക്റ്റ് കേരള മുഖേന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)