പെരുമണ്ണ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ.

MTV News 0
Share:
MTV News Kerala

പെരുമണ്ണ:ഓണക്കാലത്ത് കേരള സർക്കാർ നൽകിയ പെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൻ്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പെരുമണ്ണ സർവീസ് സഹകരണ ബാങ്കിന് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു ഗവൺമെൻറ് ഉത്തരവും പെൻഷൻ ഗുണഭോക്താക്കളുടെ ലിസ്റ്റും കൃത്യസമയത്ത് ലഭ്യമായിട്ടും പെൻഷൻ വിതരണം നടത്തുന്നത് തടസ്സപ്പെടുത്തിയത് കൃത്യമായ രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് എൽഡിഎഫ് ആരോപിച്ചു. സമരം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് ഉദ്ഘാടനം ചെയ്യു കെ കെ സലിം അധ്യക്ഷത വഹിച്ചു.സി സുന്ദരൻ,ഷാജി പുത്തലത്ത്, രാജീവ് പെരുമൺപുറ, എ.അബൂബക്കർ എന്നിവർ സംസാരിച്ചു. വി.പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു