പേരാമ്പ്രയിൽ 11.500 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; പിടിക്കപ്പെട്ടത് വിൽപന നടത്തുന്നതിനിടെ

MTV News 0
Share:
MTV News Kerala

കോഴിക്കോട്: പേരാമ്പ്രയിൽ 11.500 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കടിയങ്ങാട് സ്വദേശി ഒ പി സുനീറാണ് പൊലീസിൻ്റെ പിടിയിലായത്. ലഹരി വിൽപ്പനയ്ക്കിടെ നാട്ടുകാർ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.