
പ്രഥമ പുരുഷ, വനിതാ ഖോ ഖോ ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. ഇരു ടീമുകളും ഫൈനലിൽ നേപ്പാളിനെ തകർത്താണ് കിരീട നേട്ടം സ്വന്തമാക്കിയത്. ഞായറാഴ്ച നടന്ന ഫൈനലിൽ നേപ്പാളിനെ 54-36 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ പുരുഷ ടീം ഖോ ഖോ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ന്യൂഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന വനിതാ ഫൈനലിൽ 78–40നാണ് ഇന്ത്യ നേപ്പാളിനെ തകർത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണ കൊറിയ, ഇറാൻ, മലേഷ്യ എന്നിവരെ തകർത്തണ് ഇന്ത്യൻ വനിതകൾ ക്വാർട്ടർ പ്രവേശനം നേടിയത്. ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ തോല്പിച്ച ഇന്ത്യ സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മികച്ച വിജയത്തോടെയാണ് ഫൈനലിൽ പ്രവേശിച്ചത്.
ഇന്ത്യൻ പുരുഷ ടീം ടൂർണമെൻ്റിലുടനീളം തങ്ങളുടെ ആധിപത്യം പ്രകടമാക്കിയാണ് ഫൈനൽ പ്രവേശനം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ, പെറു, ഭൂട്ടാൻ എന്നിവർക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ മറികടന്നാണ് സെമിയിൽ പ്രവേശിച്ചത്. സെമിയിൽ കരുത്തരായ ദക്ഷിണാഫ്രിക്കൻ ടീമിനെ തറപറ്റിച്ചാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്.
© Copyright - MTV News Kerala 2021
View Comments (0)