മുബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90-ാം വയസ്സിൽ മുംബൈയിൽ വച്ചായിരുന്നു അന്ത്യം. വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗല്‍ അറിയിച്ചു. ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ സമ്മാനിച്ച സംവിധായകനാണ് ശ്യാം ബെനഗൽ. ആഴത്തിലുള്ള കഥ പറയൽ ശൈലി, റിയലിസം തുടങ്ങിയവയിലൂടെ അംഗീകാരം നേടിയെടുത്ത ശ്യാം ബെനഗലിൻ്റെ വിടവാങ്ങൽ ചലച്ചിത്ര നിർമ്മാണ മേഖലയിലെ ഒരു യുഗത്തിൻ്റെ അവസാനം കൂടി കുറിക്കുകയാണ്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)