ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്; തമിഴ്നാടിന് കേന്ദ്രത്തിൻ്റെ കൈത്താങ്ങ്, അടിയന്തര സഹായമായി 944.80 കോടി അനുവദിച്ചു
ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ തമിഴ്‌നാടിന് അടിയന്തര സഹായമായി കേന്ദ്രം 944.80 കോടി രൂപ അനുവദിച്ചു. രണ്ട് ഗഡുക്കളായി സംസ്ഥാനത്തിന് പണം കൈമാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്.2,000 കോടി രൂപയാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. ഫെഞ്ചല്‍ ചുഴലികാറ്റിനെ തുടര്‍ന്ന് 30 വര്‍ഷത്തിന് ശേഷമുള്ള റെക്കോര്‍ഡ് മഴയായിരുന്നു പുതുച്ചേരിയില്‍ രേഖപ്പെടുത്തിയത്. തമിഴ്നാടിന്റെ ഭാഗമായ കടലൂര്‍, വിഴുപ്പുറം ഭാഗങ്ങളിലും മഴയിലും വെള്ളക്കെട്ടിലും ജനജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു.
കഴിഞ്ഞ ദിവസം ഡിഎംകെ അംഗം തിരുച്ചി ശിവ രാജ്യസഭയില്‍ ശൂന്യവേളയില്‍ പ്രളയം ബാധിച്ച തമിഴ്‌നാടിന് 2000 കോടി ആവശ്യപ്പെട്ടിരുന്നു. 14 ജില്ലകളേയും നേരിട്ട് 1.5 കോടി ജനങ്ങളേയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. 69 ലക്ഷം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. 40 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെുവെന്നുമാണ് എംപി സഭയില്‍ അറിയിച്ചത്.
© Copyright - MTV News Kerala 2021
View Comments (0)