
നരിക്കുനി:നെടിയനാട് ബദ്‌രിയ്യ വാർഷിക സമ്മേളന ‘ഗ്രാറ്റോണിയം’ ത്തിൻ്റെ മുന്നോടിയായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നെടിയനാട് ബദ്‌രിയ്യ കെ എം സി ടി മെഡിക്കൽ കോളേജുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഫസൽ സഖാഫി നരിക്കുനിയുടെ അധ്യക്ഷതയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ ഉദ്ഘാടനം ചെയ്‌തു. ഡോ.അഖിൽ (കെ എം സി ടി മെഡിക്കൽ കോളേജ് ) കെ ബീരാൻ കോയ മാസ്റ്റർ , അനസ് പൊയിലിൽ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് മാസ്റ്റർ സ്വാഗതവും ശരീഫ് വി സി നന്ദിയും പറഞ്ഞു.
മെയ് 2,3,4 തിയ്യതികളിൽ നെടിയനാട് വെച്ച് നടക്കുന്ന ‘ ഗ്രാറ്റോണിയം’ വാർഷിക സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സി മുഹമ്മദ് ഫൈസി തുടങ്ങി മത – സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജന പ്രതിനിധികളും സംബന്ധിക്കും . പ്രാസ്ഥാനിക സമ്മേളനം, കുടുംബ സംഗമം, പെയിൻ & പാലിയേറ്റീവ് , ആംബുലൻസ് സമർപ്പണം, മഹബ്ബ കോൺഫറൻസ്, മുതഅല്ലിം സമ്മിറ്റ്, സമാപന സമ്മേളനം തുടങ്ങി വിവിധ സമ്മേളനങ്ങളും പഠന വേദികളും കൊണ്ട് വേദി സമ്പന്നമാകും.
© Copyright - MTV News Kerala 2021
View Comments (0)