ബഹാവുദ്ദീൻ നദ്‌വിയുടെ അഭിപ്രായം സമസ്തക്ക് അപമാനമുണ്ടാക്കുന്നുവെന്ന് ഉമർ ഫൈസി മുക്കം

MTV News 0
Share:
MTV News Kerala

സമസ്തയിലെ തര്‍ക്കത്തില്‍ ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ ഉമര്‍ ഫൈസി മുക്കം. നദ്‌വിയുടെ പരസ്യ പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന് ഉമര്‍ ഫൈസി പറഞ്ഞു. സമസ്തക്കും ജിഫ്രി തങ്ങള്‍ക്കും അപമാനം ഉണ്ടാക്കുന്നതാണ് നദ്‌വിയുടെ അഭിപ്രായങ്ങളെന്നും ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു .

സമസ്ത മുശാവറയിലെ മുസ്ലീം ലീഗ് അനുകൂലിയായ ബഹാവുദ്ദീന്‍ നദ്‌വി നടത്തിയ പരസ്യ പ്രതികരണത്തിലാണ് ഉമര്‍ ഫൈസി വിശദീകരണവുമായി രംഗത്ത് വന്നത്. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് നദ്‌വി പറയുന്നത്. തനിക്കെതിരായ കള്ളങ്ങളെ കുറിച്ചാണ് മുശാവറയില്‍ സംസാരിച്ചത്. താന്‍ ആരേയും കള്ളന്‍ എന്ന് വിളിച്ചിട്ടില്ലെന്ന് ഉമര്‍ ഫൈസി വ്യക്തമാക്കി.