ബാലികാ ദിനത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക് സ്‌നേഹസമ്മാനങ്ങളുമായി വനിതാ-ശിശു വികസന ഓഫീസ്.

MTV News 0
Share:

കോഴിക്കോട്:ദേശീയ ബാലികാ ദിനമായ ജനുവരി 24ന് ജനിച്ച പെണ്‍കുട്ടികള്‍ക്ക് സ്‌നേഹോപഹാരങ്ങളുമായി വനിതാ-ശിശു വികസന ഓഫീസ്. പെണ്‍കുട്ടികളുടെ ജനനത്തെ ആദരിക്കുകയും അവരുടെ അവകാശങ്ങളും മൂല്യവും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിന്റെയും കിഡോനെക്‌സിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലാണ് പരിപാടികള്‍ നടന്നത്. ആശുപത്രികളിലെ പ്രസവ വാര്‍ഡുകളിലെത്തി ഉദ്യോഗസ്ഥര്‍ കുഞ്ഞുങ്ങളെയും അമ്മമാരെയും നേരില്‍ കണ്ട് ആശംസകള്‍ നേരുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി, വനിതാ-ശിശു വികസന ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് അനില്‍ എന്നിവര്‍ സ്‌നേഹോപഹാരങ്ങള്‍ വിതരണം ചെയ്തു.