ബിപിൻ സി ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന കമ്മറ്റിയിൽ; നാമനിർദ്ദേശം ചെയ്ത് കെ സുരേന്ദ്രൻ

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: സിപിഐഎം മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ബിപിൻ സി ബാബുവും മംഗലപുരം ഏരിയാ സെക്രട്ടറിയുമായിരുന്ന മധു മുല്ലശേരിയും ബിജെപി സംസ്ഥാന കമ്മറ്റിയിൽ. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവരെയും നാമനിർദ്ദേശം ചെയ്തത്. അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുള്ളിലാണ് ഇരുവരെയും സംസ്ഥാന സമിതിയിൽ എത്തിയത്. ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിൽ ബിപിൻ സി ബാബുബിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു.
സിപിഐഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിൻ സി ബാബു. സിപിഐഎം ആലപ്പുഴ ജില്ലയിൽ വിഭാഗീയത തലവേദനയായി നിന്നപ്പോഴാണ് പ്രധാന നേതാവായ ബിപിൻ സി ബാബു പാർട്ടി വിട്ടത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്‌ണപുരം ഡിവിഷൻ അംഗം,​ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,​ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്,​ കേരള സർവകലാശാല സെനറ്റ് അംഗം എന്നീ പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.