ബെം​ഗളൂരുവിൽ നിന്ന് എത്തിച്ച് കോഴിക്കോട് എംഎഡിഎംഎ വിൽപ്പന; 2 യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

MTV News 0
Share:
MTV News Kerala

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് 40 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ഫറോക്ക് സ്വദേശികളായ ഷഹ്ഫാൻ, ഷഹാദ് എന്നിവരാണ് മയക്കുമരുന്ന് കടത്തിയത്. കാറിൽ എംഡിഎംഎ കടത്തുന്നതിനിടെയാണ് ഡാൻസാഫും കുന്നമംഗലം പൊലീസും ചേർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാറും പൊലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നാണ് ഇരുവരും എംഡിഎംഎ കൊണ്ടുവന്നത്. ഒന്നരമാസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് കോഴിക്കോട് നഗരപരിധിയിൽ പൊലീസ് പിടിച്ചെടുത്തത്.