
സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ മദ്രസ അധ്യാപകര്‍ക്കുള്ള വിവാഹ ധനസഹായ വിതരണവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ സഹായത്തോടെയുള്ള ഭവന വായ്പ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഓഗസ്റ്റ് 25ന് ഉച്ചക്ക് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും. എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അധ്യാപക നിയമനം
മാനന്തവാടി തൃശ്ശിലേരി ഗവ. മോഡല്‍ ഡിഗ്രി കോളേജ് ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് ഓഗസ്റ്റ് 27ന് കൂടിക്കാഴ്ച നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം രാവിലെ 11ന് എത്തണം. നെറ്റ്/പിഎച്ച്ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍: 9496704769.
ആയുര്‍വേദ തെറാപ്പിസ്റ്റ്
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റിനെ നിയമിക്കും. യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍നിന്നുള്ള ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ചെറുതുരുത്തി എന്‍.ആര്‍.ഐ.പിയില്‍നിന്ന് ലഭിച്ച ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധി: 18-45. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാര്‍ കാര്‍ഡും സഹിതം ഓഗസ്റ്റ് 23ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 2382314.
പി.ജി സീറ്റൊഴിവ്
കോടഞ്ചേരി ഗവ. കോളേജില്‍ എംഎ ഇകണോമിക്സ് (ഇടിബി -1, എസ്‌സി -1, ഭിന്നശേഷി -1), എംകോം (എസ്‌സി -1, എസ്ടി -1), എം.എസ്.സി സുവോളജി (എസ്‌സി -2, എസ്ടി -1, ഭിന്നശേഷി -1) കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. ഒഴിവുള്ള വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന, കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാപ് ഐഡി ലഭ്യമായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ (ഓഗസ്റ്റ് 22) വൈകീട്ട് നാലിനകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9188900234, 9447125107.
© Copyright - MTV News Kerala 2021





View Comments (0)