മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ഭർത്താവിനെ കൊന്ന് മുഖം ഇടിച്ച് തകർത്ത് യുവതി, കല്ല് കഴുകി ഷെഡ്ഡിൽ സൂക്ഷിച്ചു
ബെംഗളൂരു: മകളെ ബലാത്സംഗം ചെയ്യാന്‍ തുടങ്ങിയ ഭര്‍ത്താവിനെ യുവതി കൊന്ന് മുഖം കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്ത് യുവതി. കര്‍ണാടകയിലെ ബെഗാവിയ്ക്ക് സമീപം ഉമാറാണിയിലാണ് മദ്യലഹരിയിൽ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതില്‍ പ്രകോപിതയായ ഭാര്യ, ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശ്രീമന്ത് ഇറ്റനാൽ എന്ന യുവാവിനെയാണ് ഭാര്യ സാവിത്രി ഇറ്റ്‌നാല്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം യുവതി ഭർത്താവിന്‍റെ മുഖം കല്ലുകൊണ്ട് ഇടിച്ച് തകർത്തു. പിന്നീട് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി സമീപത്തെ പറമ്പിൽ തള്ളി. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സാവിത്രിയും ശ്രീമന്തിനും രണ്ട് പെൺമക്കളാണുള്ളത്. പതിവായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ഭർത്താവിനോട് സാവിത്രി അടുപ്പം കാണിച്ചിരുന്നില്ല. ഇതോടെയാണ് ശ്രീമന്ത് മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. മകളെ ഭർത്താവ് ഉപദ്രവിക്കുന്നത് കണ്ട സാവിത്രി ഇയാളെ തടഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് രാത്രി കിടന്നുറങ്ങുകയായിരുന്ന ശ്രീമന്തിനെ സാവിത്രി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശ്രീമന്ത്തിന്‍റെ മുഖം കല്ലുകൊണ്ട് ഇടിച്ച് ചതച്ചു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഇയാളുടെ മൃതദേഹം വെട്ടിനുറുക്കി സമീപത്തെ പറമ്പിൽ തള്ളിയെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ സാവിത്രി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ADV
© Copyright - MTV News Kerala 2021
View Comments (0)