‘മഞ്ഞക്കൊമ്പന്’ പകരം ഓറഞ്ച് ലോഗോ; ബ്ലാസ്‌റ്റേഴ്‌സിനെ എയറില്‍ കയറ്റി സോഷ്യല്‍ മീഡിയ, കാരണമിതാണ്

MTV News 0
Share:
MTV News Kerala

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പുതിയ ലോഗോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പരമ്പരാഗത ലോഗോയായ മഞ്ഞയും നീലയും ചേര്‍ന്ന കൊമ്പനാനയ്ക്ക് പകരം ഓറഞ്ച് പശ്ചാത്തലത്തില്‍ വെള്ള നിറത്തിലുള്ള ആനയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ലോഗോ. ഇതിന് പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ലോഗോ മാറ്റത്തിന് കാരണമുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുകയാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്.

നോര്‍ത്ത് ഈസ്റ്റിനെതിരെ എവേ ജഴ്‌സിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുക. ടീമിന്റെ ഇത്തവണത്തെ എവേ ജഴ്‌സി വെള്ളയും ഓറഞ്ചും നിറത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ ജഴ്‌സിയെ സൂചിപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക ലോഗോ മാറ്റിയതെന്നാണ് സൂചന.

അതേസമയം ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയില്‍ നേടിയ വിജയം ഗുവാഹത്തിയിലും ആവര്‍ത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരെ ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനോട് പരാജയം വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ ആവേശവിജയം സ്വന്തമാക്കിയിരുന്നു. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

Share:
MTV News Keralaഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പുതിയ ലോഗോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പരമ്പരാഗത ലോഗോയായ മഞ്ഞയും നീലയും ചേര്‍ന്ന കൊമ്പനാനയ്ക്ക് പകരം ഓറഞ്ച് പശ്ചാത്തലത്തില്‍ വെള്ള നിറത്തിലുള്ള ആനയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ലോഗോ. ഇതിന് പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ലോഗോ മാറ്റത്തിന് കാരണമുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുകയാണ്. നോര്‍ത്ത്...‘മഞ്ഞക്കൊമ്പന്’ പകരം ഓറഞ്ച് ലോഗോ; ബ്ലാസ്‌റ്റേഴ്‌സിനെ എയറില്‍ കയറ്റി സോഷ്യല്‍ മീഡിയ, കാരണമിതാണ്