‌മദനിക്കെതിരായ വധശ്രമക്കേസിലെ മൊഴി കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തിയ കടല മുഹമ്മദ് അന്തരിച്ചു

MTV News 0
Share:
MTV News Kerala

കോഴിക്കോട്: അബ്ദുള്‍ നാസര്‍ മദനിക്കെതിരായ വധശ്രമക്കേസിലെ മൊഴി കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തിയ കോഴിക്കോട് കാന്തപുരം സ്വദേശി കടല മുഹമ്മദ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഖബറടക്കം ഉച്ചക്ക് ഒന്നരക്ക് കാന്തപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.‌ 1998ല്‍ സംഘപരിവാര്‍ നേതാവിനെ വധിക്കാന്‍ അബ്ദുള്‍ നാസറിന്‍റെ നേതൃത്വത്തില്‍ ശ്രമം നടന്നതായി കടല മുഹമ്മദ് മൊഴി നല്‍കിയെന്ന് അന്നത്തെ കോഴിക്കോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ മദനിക്കെതിരെ കേസെടുക്കുകയും ചെയ്തു. പിന്നീട് വാര്‍ത്താ സമ്മേളനം നടത്തിയാണ് കടല മുഹമ്മദ് മദനിക്കെതിരെ മൊഴി നല്‍കിയില്ലെന്ന് വെളിപ്പെടുത്തിയത്.