മഹാരാഷ്ട്ര: ബസ് യാത്രയ്ക്കിടയില്‍ ഷിര്‍ദിയില്‍ നിന്നുള്ള സ്പോര്‍ട്സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് അപമര്യാദയായി പെരുമാറി ബസിലെ യാത്രക്കാരന്‍. ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. തന്നോട് മോശം രീതിയില്‍ പെരുമാറിയ വ്യക്തിയെ കുത്തിന് പിടിച്ച് അധ്യാപിക മുഖത്തടിച്ചത് 26 തവണയാണ്. എക്‌സില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു.
മുഖത്തടിക്കുന്ന സമയത്ത് ഇയാള്‍ അധ്യാപികയുടെ മുന്നില്‍ കൈകള്‍ കൂപ്പി നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. അടിയ്ക്കുന്നതിനിടയില്‍ ഇടയ്ക്ക് ബസ് കണ്ടക്ടര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിട്ടു. മര്‍ദനമേറ്റയാളുടെ ഭാര്യ അധ്യാപികയോട് മാപ്പപേക്ഷിക്കുകയും കൂടുതല്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരാതി നല്‍കാതെ കേസ് പരിഹരിക്കപ്പെടുകയായിരുന്നു
© Copyright - MTV News Kerala 2021
View Comments (0)