മലപ്പുറം പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവ് ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

MTV News 0
Share:

 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പദ്ധതിയിലെ ഇൻഫർമേഷൻ അസിസ്റ്റൻ്റുമാരുടെ താത്ക്കാലിക ഒഴിവുകൾ നികത്തുന്നതിനായി 2025 ആഗസ്ത് 27ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ജില്ലയിലെ പാനലിൽ മൂന്ന് ഒഴിവുകളാണുള്ളത്. ജേര്‍ണലിസം ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ഉള്ളവര്‍ക്കു പങ്കെടുക്കാം. 16,940 രൂപയാണ് പ്രതിമാസ വേതനം.

ആഗസ്ത് 27ന് രാവിലെ 11ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കൂടികാഴ്ച നടത്തും. നിശ്ചിതസമയത്തിന് അര മണിക്കൂര്‍ മുന്‍പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ അപേക്ഷയും യോഗ്യതാരേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തിച്ചേരണം. ഐഡന്റിറ്റി തെളിയിക്കാനായി ഏതെങ്കിലും ഫോട്ടോ പതിച്ച രേഖ ഹാജരാക്കണം. ഫോണ്‍- 9496003205, 0483 2734387.

Share:
  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പദ്ധതിയിലെ ഇൻഫർമേഷൻ അസിസ്റ്റൻ്റുമാരുടെ താത്ക്കാലിക ഒഴിവുകൾ നികത്തുന്നതിനായി 2025 ആഗസ്ത് 27ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജില്ലയിലെ പാനലിൽ മൂന്ന് ഒഴിവുകളാണുള്ളത്. ജേര്‍ണലിസം ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ഉള്ളവര്‍ക്കു പങ്കെടുക്കാം. 16,940 രൂപയാണ് പ്രതിമാസ വേതനം. ആഗസ്ത് 27ന് രാവിലെ 11ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കൂടികാഴ്ച നടത്തും. നിശ്ചിതസമയത്തിന്...മലപ്പുറം പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവ് ; അപേക്ഷിക്കേണ്ടത് ഇങ്ങനെ