മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി…

MTV News 0
Share:
MTV News Kerala

വയനാട് ജില്ലയില്‍ ഡിസംബര്‍ 2ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

ഫിന്‍ഞ്ചാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തെ ഇത് യെല്ലോ അലര്‍ട്ട് ആയിരുന്നു
നിലവില്‍ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവുലുണ്ട്.7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാള്‍ ഉല്‍ക്കടലിന് മുകളിലായി ഫിന്‍ഞ്ചാല്‍ ചുഴലിക്കാറ്റ് നിലനില്‍ക്കുന്നതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ വ്യാപകമായ മഴ മുന്നറിയിപ്പ് നല്‍കിയത്.

മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തില്‍ ബീച്ചകളില്‍ വിനോദ സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തി. കേരള തമിഴ്‌നാട് ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധന വിലക്ക് തുടരുകയാണ്.