മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണന്നും കോടതി പറഞ്ഞു.ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ച് ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടിയ കേസാണ് ഇന്ന് പരിഗണിച്ചത്.
ബെംഗളൂരു സ്വദേശിയായ രാഹുൽ റായി ആണ് കേസിൽ അറസ്റ്റിലായത്.
226 ഗ്രാം മാജിക് മഷ്റൂമും, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകളുമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നത്.ഈ കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഷെഡ്യൂളിൽ ഉൾപ്പെടുന്ന ലഹരിപദാർഥമല്ല മാജിക് മഷ്റൂം എന്നാണ് കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)