മുശാവറ യോഗത്തിൽ പൊട്ടിത്തെറിയുണ്ടായിട്ടില്ല; വാർത്ത അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി സമസ്ത

MTV News 0
Share:
MTV News Kerala

കോഴിക്കോട്: ഇന്ന് കോഴിക്കോ ചേർന്ന സമസ്ത മുശാവറയിൽ പൊട്ടിത്തെറി എന്നും പ്രസിഡണ്ട്‌ യോഗത്തിൽ നിന്ന് ഉറങ്ങിപ്പോയി എന്ന മട്ടിലും ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമസ്ത നേതാക്കൾ. ഉച്ചക്ക് 1.30 വരെ നീണ്ടു നിന്ന യോഗം സമയക്കുറവ് മൂലം മറ്റു അജണ്ടകൾ ചർച്ച ചെയ്യാൻ അടുത്ത് തന്നെ ഒരു സ്പെഷ്യൽ യോഗം ചേരാൻ നിശ്ചയിക്കുകയാണുണ്ടായത്. മാത്രമല്ല യോഗത്തിൽ കൈ കൊണ്ട തീരുമാനങ്ങൾ മീഡിയ പ്രവർത്തകരെ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ തത്സമയം നേരിട്ട് അറിയിച്ചതുമാണ്. യോഗ തീരുമാനങ്ങൾ പൂർണ്ണമായും ഔദ്യോഗിക റിലീസായി പതിവ് പ്രകാരം അയച്ചു കൊടുത്തിട്ടുമുണ്ട്. ചില മീഡിയകള്‍ തെറ്റായി കൊടുത്ത വാർത്തകളിൽ ആരും വഞ്ചിതരാവരുതെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി.