മുഹമ്മദൻസിനെ മൂന്നടിച്ച് കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്

MTV News 0
Share:
MTV News Kerala

ഒടുവിൽ കൊച്ചിയിൽ ഗംഭീര തിരിച്ചുവരവ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മുഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. രണ്ടാം പകുതിയിലായിരുന്നു മുഴുവൻ ഗോളുകളും. 63-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയായിരുന്നു ആദ്യ ഗോൾ. 81-ാം മിനിറ്റിൽ കുറോ സിംഗിന്റെ അസിസ്റ്റിൽ നോഹ തകർപ്പൻ ഹെഡർ ഗോൾ നേടിയതോടെ ലീഡ് രണ്ടാക്കി. ഒടുവിൽ രണ്ടാം പകുതിയുടെ അവസാനത്തിൽ കോഫ് കൂടി ഗോൾ കണ്ടെത്തിയതോടെ സ്കോർ 3-0 ആയി.

വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട സമനിലയും ഏഴ് തോൽവിയുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തെത്തി. 12 മത്സരങ്ങളിൽ നിന്ന് ഒരു ജയമാണ് മാത്രമുള്ള മുഹമ്മദൻസ് ടേബിളിൽ അവസാന സ്ഥാനക്കാരായി 13-ാം സ്ഥാനത്ത് തുടരുകയാണ്.