
മൂന്നര വയസ്സായ പെൺകുട്ടിയെ ലൈംഗിക അതിക്രമംനടത്തിയ പ്രതി പിടിയിൽ.
കോഴിക്കോട് :മൂന്നര വയസ്സായ പെൺകുട്ടിയെ ലൈംഗിക അതിക്രമംനടത്തിയ പ്രതി പിടിയിൽ.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയാണ് മുക്കം പോലീസിൻ്റെ പിടിയിലായത്.ഈ മാസം പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ലൈംഗികാതിക്രമം നേരിട്ട കുട്ടി അങ്കണവാടി ടീച്ചറോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അങ്കണവാടി ടീച്ചർ കുന്ദമംഗലം ഐസിഡിഎസ് ഓഫീസിൽ വിവരമറിയിച്ചു.തുടർന്ന് കുന്ദമംഗലം ഐസിഡിഎസ് ഓഫീസിൽ നിന്നും മുക്കം പോലീസിന് പരാതി കൈമാറി.മുക്കം പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള പോലീസ് കുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുത്തു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി ഹംസ കോയയെ തിരിച്ചറിഞ്ഞത്. ഇയാളെ പിന്നീട് കോഴിക്കോട് നിന്നും മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
© Copyright - MTV News Kerala 2021





View Comments (0)