
കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഞ്ചാംഘട്ട അഭിമുഖം ആഗസ്റ്റ് ആറ്, ഏഴ്, എട്ട് തീയതികളില്‍ പിഎസ്‌സി ജില്ലാ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തണം. പരിഷ്‌കരിച്ച കെ ഫോം (Appendix-28) പിഎസ്‌സി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)