
യൂട്യൂബർ മണവാളന്റെ മുടി മുറിച്ചത് ജയില്‍ ചട്ടപ്രകാരം; അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിയെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന യൂട്യൂബർ മണവാളന്റെ മുടി മുറിച്ചത് ജയില്‍ ചട്ടപ്രകാരം. തൃശൂർ ജില്ലാ ജയിലിൽ എത്തിച്ച യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടിയാണ് ജയിലിൽ വെച്ച് കഴിഞ്ഞ ദിവസം മുറിച്ചത്. 2014 ജയില്‍ ചട്ട പ്രകാരം റിമാന്റിലോ ശിക്ഷിക്കപ്പെട്ടോ തടവില്‍ കഴിയുന്ന പ്രതികളുടെ മുടി മുറിക്കുന്നതിന് നിയമ തടസ്സമില്ല.
ഇതിന്റെ അടിസ്ഥാനത്തിലാണ് മണവാളൻ എന്ന പേരില്‍ അറിയപ്പെടുന്ന യു ട്യൂബര്‍ ഷഹീൻ ഷായുടെ മുടി ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം മുറിച്ചത്. മുടി മുറിച്ചതിനെ തുടർന്ന് അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രിൽ 19ന് വിദ്യാർഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മണവാളനെ പൊലീസ് അറസ്റ്റ് ചെയ്തത്. 10 മാസമായി ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻഷായെ കുടകിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പ്രതി പരിഹാസത്തോടെ പൊലീസിനോട് അറസ്റ്റിന് ശേഷം പറഞ്ഞത്. റിമാൻഡ് ചെയ്തതിന് പിന്നാലെ ജയിലിന് മുന്നില്‍ വെച്ച് കൂട്ടുകാരുടെ സഹായത്തോടെ മണവാളൻ റീല്‍ ചിത്രീകരിച്ചതും വിവാദമായിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)