രഞ്ജിട്രോഫി: കേരളം നാളെയെത്തും; ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. നാളെ രാത്രിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിൽ ടീം കേരളത്തിലെത്തുക.

കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ ടീമിനെ തിരികെ കൊണ്ടുവരാൻ നാഗ്പൂരിലെത്തിയിരുന്നു. ഇവർക്കൊപ്പം തിരികെ തിങ്കളാഴ്ച്ച രാത്രി 9.30 ന് എയർ എംബ്രേർ ജെറ്റിൽ എത്തുന്ന ടീമംഗങ്ങളെ കെ.സി.എ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ട്രോഫിയുമായി കെ.സി.എ ആസ്ഥാനത്ത് എത്തുന്ന ടീമിനെ പ്രത്യേകമായി ആദരിക്കും.