തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞടെുപ്പിൽ വിജയിച്ച യുഡഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട യു ആർ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശങ്കരനാരായണൻ തമ്പി ഹാളിൽവെച്ച് രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
നിയുക്ത എംഎൽഎമാർക്ക് സ്പീക്കർ എഎൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും. ചേലക്കരയിൽ എംഎൽഎ കെ രാധാകൃഷ്ണനും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)