റോഡരികിൽ നിർത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതർ എറിഞ്ഞ് തകർത്തു.

MTV News 0
Share:
MTV News Kerala

കോഴിക്കോട്: റോഡരികിൽ നിർത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതർ എറിഞ്ഞ് തകർത്തു. കോഴിക്കോട് കൊടുവള്ളി കരുവൻപൊയിൽ അങ്ങാടിയിൽ നിർത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. കൊടുവള്ളി-പിലാശ്ശേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സുൽത്താൻ ബസിന്റെ ചില്ലാണ് എറിഞ്ഞ് തകർത്തത്.

ആക്രമണത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നിട്ടുണ്ട്. സുൽത്താൻ എന്ന പേരിലുള്ള മറ്റൊരു ബസ്സിന് നേരെയും ദിവസങ്ങൾക്ക് മുമ്പ് ആക്രമണമുണ്ടായതായി ജീവനക്കാർ പറഞ്ഞു. 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായും ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും ബസ് ഉടമകളായ ടിസി ഉവൈസ്, കളത്തിങ്ങൽ ഇർഷാദ് എന്നിവർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും കൊടുവള്ളി പൊലീസ് സ്റ്റേഷനിലും ബസ് ഉടമകൾ പരാതി നൽകിയിട്ടുണ്ട്.