Homeകേരളംകോഴിക്കോട്റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സിപിഎം നേതാക്കൾക്കെതിരെ കേസ്; മുതിർന്ന നേതാക്കളെ ഒഴിവാക്കി

റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സിപിഎം നേതാക്കൾക്കെതിരെ കേസ്; മുതിർന്ന നേതാക്കളെ ഒഴിവാക്കി
കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)