
മുക്കം : എം.എ.എം.ഒ കോളേജ് ജേണലിസം വിഭാഗം സംഘടിപ്പിക്കുന്ന ഇൻ്റർ കോളേജിയേറ്റ് മീഡിയ ഫെസ്റ്റിന് ഇന്ന് തുടക്കം കുറിച്ചു. മാദ്ധ്യമ, സിനിമ മേഖലയിലെ പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിച്ചു. നിഷാദ് റാവു ത്തർ, ആര്യാടൻ ഷൗക്കത്ത്, എം.വി. ശ്രേയാംസ് കുമാർ, ബാബു രാമചന്ദ്രൻ, സ്മിനു സിജോ, പിവി കുട്ടൻ, പ്രശാന്ത് ഈഴവൻ, അതുല മുസ്തഫ, ആർ ജെ റാഷി, ഡോ. രാജീവ് മോഹൻ തുടങ്ങിയവർ ഫെസ്റ്റിൽ സംബന്ധിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ച് ആർ.ജെ ഹണ്ട്, ഫോട്ടോഗ്രഫി, ക്വിസ്, സംവാദം, പരസ്യ, റീൽ നിർമാണ മത്സരങ്ങളും നടന്നു. പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ‘ഒരു ജാതി പിശ്ശേരിഷ്ടാ’ സിനിമയുടെ പ്രിവ്യൂ ഷോയും വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും കഥാപാത്രങ്ങളും ആസ്പദമാക്കി ഡോ. രാജീവ് മോഹൻ സംവിധാനം ചെയ്ത ‘അനൽ ഹഖ്’ ഡോക്യൂഫിക്ഷൻ പ്രത്യേക പ്രദർശനവും ചർച്ചയും ഇതിന്റെ ഭാഗമായി നടന്നു.
© Copyright - MTV News Kerala 2021
View Comments (0)